ലഖ്‌നൗ: ഉത്തർപ്രദേശിൽ ബി ആർ അംബേദ്കറുടെ പ്രതിമ തകർത്തു. റിഖിപൂർവയിലെ ഹർഗാവിലാണ് സംഭവം. അംബേദ്കറുടെ പ്രതിമ തകർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.