ചെന്നൈ : ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇത് നല്ല സമയമല്ല. പല പ്രമുഖ നേതാക്കളും പാർട്ടിയിൽ നിന്ന് പുറത്ത് പോയത് കോൺഗ്രസിനെ സാരമായി ദുർബലമാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിയർക്കും.

കോൺഗ്രസിന് പുതുജീവൻ നൽകാൻ ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യാത്രയ്ക്കിടെ നിരവധി പ്രമുഖർ കോൺഗ്രസിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ നായിക തൃഷ കൃഷ്ണനും കോൺഗ്രസിൽ ചേർന്നേക്കും.

ദക്ഷിണേന്ത്യയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. തൃഷ കൃഷ്ണൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനുളള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.