Month: August 2022

പത്ര ചൗൾ കേസ്: സഞ്ജയ് റാവത്ത് ഈ മാസം 22 വരെ ഇ.ഡി കസ്റ്റഡിയിൽ

മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വീട്ടിൽ ഭക്ഷണവും മരുന്നും വേണമെന്ന റാവത്തിന്‍റെ ആവശ്യം കോടതി…

ബിഹാറിൽ നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന: അടിയന്തരയോഗം വിളിച്ച് ജെ.ഡി.യു.

പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന. ജെഡിയു എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പറ്റ്നയിലാണ് യോഗം ചേരുക. എല്ലാ പാർട്ടി എംഎൽഎമാരോടും എംപിമാരോടും തിങ്കളാഴ്ച വൈകുന്നേരം…

മണപ്പുറത്തെ ബലിത്തറകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യുന്നത് തുടരാമെന്ന് സുപ്രീം കോടതി. ബലിത്തറകള്‍ പൂജാരിമാർക്കും ശാന്തിക്കാർക്കും ലേലത്തിലൂടെ നല്‍കുന്നത് ആചാരങ്ങൾക്ക് എതിരാണെന്ന വാദം സുപ്രീം കോടതി തള്ളി. ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോർഡുകൾക്ക് വരുമാനമുണ്ടാക്കാനുള്ള…

‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ: പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു

സംസ്ഥാനത്ത് ‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ’. കുറ്റകൃത്യത്തിൽ ഉള്‍പ്പെടുന്ന വാഹനങ്ങൾ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. തൃശൂരിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്‍റെ ഹമ്മര്‍ എന്ന ആഡംബര എസ്.യു.വിയായിരിക്കും ആദ്യം പൊളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നതിന്‍റെ ഭാഗമായി…

കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം

ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി…

ദേശീയപാതയിൽ 22.5 സെ.മീ കനത്തിൽ ടാറിങ് വേണം, പലയിടത്തും 17–18 മാത്രം; സിബിഐ

കൊച്ചി: 2006 നും 2012 നും ഇടയിൽ നടന്ന ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തി. 10 ദിവസം മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. റോഡ് നിർമ്മാണം പൂർത്തിയാക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്…

പട്ടം പറത്തൽ നിരോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡൽഹിയിൽ പട്ടം പറത്തുന്നത് നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടം പറത്താൻ ഉപയോഗിക്കുന്ന അപകടകരമായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം നടപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനും പൊലീസിനും…

ഉറങ്ങി കിടക്കുന്ന സ്വർണ്ണ വില; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണ വില പുതുക്കിയിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ വില…

ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ല; പഠിക്കാൻ സമയം വേണം: ഗവർണർ

തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ഓർഡിനൻസ് ഭരണം നല്ലതല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ല. വിശദമായി പരിശോധിക്കാൻ സമയം വേണം. ചില കാര്യങ്ങൾക്ക് വ്യക്തമായ വിശദീകരണം ആവശ്യമാണ്. ഓർഡിനൻസ്…

ഹിമാചലിൽ മേഘവിസ്ഫോടനം; വ്യാപക നാശനഷ്ടം, ഒരു മരണം

ഹിമാചൽ: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കനത്ത നാശമുണ്ടായി. കിഹാർ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മതിൽ ഇടിഞ്ഞ് വിദ്യാർത്ഥി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നാട്ടുകാരുടെ…