40 വർഷം വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന ആളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ ചിയാൻ വിക്രം. വിവാഹത്തിൽ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്‌തു. വിക്രമിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികെ അടുത്തിടെ മരിച്ച ഒഴിമാരന്റെ മകന്‍റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. തിങ്കളാഴ്ചയാണ് ഒഴിമരന്‍റെ മകൻ ദീപക്കിന്‍റെയും വർഷിണിയുടെയും വിവാഹം നടന്നത്.

തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. വിവാഹച്ചടങ്ങിൽ താലി കൈമാറിയത് വിക്രമാണ്. ദീപക്കിന്‍റെ അമ്മയും വിക്രമിന്‍റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ചടങ്ങിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.