തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിന് ഭയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് സി.പി.എമ്മിന്റെ ഭയമാണ് പുറത്തുവരുന്നത്. ജോഡോ യാത്ര പുരോഗമിക്കുന്ന ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം വർദ്ധിക്കുകയാണ്. രാഹുലിനും പദയാത്രയ്ക്കും ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിൽ പോയി ഇനിയെന്ത് പഠിക്കാനാണ്? സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. കടമെടുക്കൽ ഓവർ ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞു. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയായി മാറും എന്നല്ലാതെ ഒരു പ്രയോജനവുമില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാൻ ഇറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.