ന്യൂഡൽഹി: ഗ്യാന്‍വാപി പള്ളി വിഷയത്തിൽ വാരണാസി കോടതിയുടെ വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിന്ദു വിഗ്രഹങ്ങൾക്ക് മുന്നിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദുത്വ പക്ഷക്കാരായ സ്ത്രീകൾ സമർപ്പിച്ച ഹർജി പരിഗണിക്കുമെന്നായിരുന്നു വാരണാസി കോടതി വിധിച്ചത്. കോടതി വിധി രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. രാജ്യവും നമ്മളും ഇപ്പോഴും ബാബരി മസ്ജിദ് കേസിന്‍റെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഒവൈസി പറഞ്ഞു.