ബെംഗളൂരു: ജനങ്ങളുടെയും കര്‍ഷകരുടെയും ശബ്ദമാകാനുള്ള തെലങ്കാന രാഷ്ട്രീയ സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരസ്യ പിന്തുണ അറിയിച്ച് ജെ.ഡി.എസ്. ജെ.ഡി.എസ് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈദരാബാദിൽ കെസിആറുമായുള്ള ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.