ഭുവനേശ്വര്‍: ലോകപ്രശസ്തമായ കോഹിനൂർ രത്നത്തിന് ഇന്ത്യയിൽ നിന്ന് അവകാശവാദം. എലിസബത്ത് രാജ്ഞിയുടയ മരണശേഷം കോഹിനൂർ കാമില രാജ്ഞിക്ക് കൈമാറി. എന്നാൽ, ഒഡീഷയിലെ ഒരു പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടന കോഹിനൂർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇത് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്‍റേതാണെന്ന് ഇവർ പറയുന്നു. കോഹിനൂർ പുരി പ്രഭുവിന്‍റേതാണ് എന്നാണ് സംഘടന പറയുന്നത്. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ഇടപെടൽ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോഹിനൂർ ജഗന്നാഥ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.