പാലക്കാട്: ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.

1500 മീറ്ററിൽ 2016ലെ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും ചിത്ര നേടിയിട്ടുണ്ട്.