ഫോർട്ട്‌കൊച്ചി: ഫോർട്ട്‌കൊച്ചി കടൽത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമിട്ടു. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളിൽ സഞ്ചരിക്കുന്നത്. അഡ്വഞ്ചർ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റൺ സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഇവർ മൂന്നു ദിവസമായി ഫോർട്ട്‌കൊച്ചിയിലുണ്ട്. ഫോർട്ട്‌കൊച്ചിയിലാണ് പലരും ഓട്ടോ ഓടിക്കാൻ പഠിച്ചത്. പുതിയ 46 ഓട്ടോറിക്ഷകൾ ഇതിനായി കൊച്ചിയിൽ കൊണ്ടുവന്നു. ഈ ഓട്ടോകളിൽ സഞ്ചാരികൾ ഇഷ്ടമുള്ള നിറങ്ങൾ പൂശി. സ്ത്രീകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.