മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃതയുടെ ഫേസ്ബുക്ക് പേജിൽ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത 50കാരിയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അമൃത ഫഡ്നാവിസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വ്യാജ അക്കൗണ്ടുകളിലൂടെ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് സ്മൃതി പഞ്ചൽ എന്ന സ്ത്രീയാണ് അറസ്റ്റിലായത്.

53 വ്യാജ ഫേസ്ബുക്ക് ഐഡികളും 13 ജിമെയിൽ അക്കൗണ്ടുകളും സ്മൃതി സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സ്മൃതിയെ വ്യാഴാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഐപിസി 419, 468 വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് സ്മൃതിക്കെതിരെ കേസെടുത്തിരിക്കുന്നത്.