തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ എല്ലാ പത്രങ്ങളും ചാനലുകളും വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. 16നു മുന്‍പായി കോടതിയില്‍ ക്ഷമാപണം സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്.

മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍ എസ്, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ വൈശാഖ് കെ, മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് അനൂപ് പി.ബി, അമൃത ടി.വി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആദര്‍ശ് ടി.എസ്, 24ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ബല്‍റാം നെടുങ്ങാടി തുടങ്ങിയവര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായിരുന്നു. കോടതി പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കോടതി വിധികളെ വളച്ചൊടിക്കുന്നതും കോടതീയലക്ഷ്യം വരെ ലഭിച്ചേക്കാവുന്ന കേസാണെന്നും കോടതി പറഞ്ഞു.