നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതിന് മുതലാളിയുടെ ഒരു കോടി രൂപയുടെ ബെന്‍സ് കത്തിച്ച് തൊഴിലാളി. നോയിഡ സെക്ടര്‍ 45ലാണ് സംഭവം നടന്നത്. ബെന്‍സ് ഉടമയുടെ വീട്ടില്‍ ടൈല്‍സ് ജോലിക്കെത്തിയതായിരുന്നു രണ്‍വീര്‍. ജോലി പൂര്‍ത്തിയാക്കിയിട്ടും മുതലാളി പണം നല്‍കാതിരുന്നതാണ് യുവാവിനെ ചൊടിപ്പിച്ചത്. രണ്ട് ലക്ഷത്തോളം രൂപയാണ് യുവാവിന് മുതലാളി നല്‍കാനുണ്ടായിരുന്നത്. കാര്‍ കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്‍വീര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.