കൊച്ചി: ധനകാര്യ കമ്മീഷന്‍റെ തീരുമാനപ്രകാരം കേന്ദ്രത്തിൽ നിന്നും മറ്റ് മാർഗങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബി.ജെ.പി സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ കേരളത്തിന് നക്കാപ്പിച്ചയാണ് നൽകുന്നത്.

കേന്ദ്രം ധനസഹായം നൽകുന്നത് എത്രമാത്രം വിവേചനപരമായിട്ടാണെന്ന് മനസിലാക്കാൻ ഓരോ തിരഞ്ഞെടുപ്പിന് മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജുകളുടെ വലുപ്പം പരിശോധിച്ചാൽ മതിയെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.