ഭൂട്ടാൻകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മോമോസ്. തണുപ്പകറ്റാൻ ഇവിടെയുള്ള ആളുകൾ ദിവസവും കഴിക്കുന്ന ആവിയിൽ വേവിക്കുന്ന ഈ ഭക്ഷണം മൈദ കൊണ്ടാണ് നിർമ്മിക്കുന്നത്ത്. ഇപ്പോൾ ഭൂട്ടാൻ മൈദയുടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ, കടകളിലും മറ്റ് സ്ഥലങ്ങളിലും മോമോസ് ലഭിക്കാനില്ലെന്നാണ് റിപ്പോർട്ട്.
മൈദയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. മൈദ മാവ് ലഭ്യമല്ലാത്തതിനാൽ അടുത്തിടെ ഒരു കടയുടമയ്ക്ക് 15 ദിവസത്തിലേറെ ബേക്കറി അടച്ചുപൂട്ടേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ട്.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന് മാവിന്‍റെ വില കുതിച്ചുയരാൻ തുടങ്ങിയതായും ഇത് അവരുടെ ബിസിനസിനെ വലിയ തോതിൽ തടസ്സപ്പെടുത്തിയെന്നും ബേക്കറി ഉടമകൾ പറയുന്നു.