മധു വധക്കേസിൽ വീണ്ടും സാക്ഷികൾ വീണ്ടും കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 16 ആയി. 29-ാം സാക്ഷി സുനിൽ, 31-ാം സാക്ഷി എന്നിവരാണ് കൂറുമാറിയത്. 29-ാം സാക്ഷി സുനിലിന്‍റെ കണ്ണുകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ട് വരുന്നത് താൻ കണ്ടുവെന്നും മോഷ്ടാവാണെന്ന് അവകാശപ്പെട്ട് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടിട്ടുണ്ടെന്നും സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ മൊഴിയാണ് സുനിൽ കുമാർ കോടതിയിൽ മാറ്റിയത്. പ്രതികൾ മധുവിനെ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് സാക്ഷി മൊഴി നൽകി. സുനിൽ കുമാറിനെ ഈ വീഡിയോയിൽ കാഴ്ചക്കാരനായും കാണാം. എന്നാൽ താൻ ഒന്നും കണ്ടില്ലെന്നാണ് സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്.