ന്യൂയോര്‍ക്ക്: ഈ വർഷം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാർത്തകൾക്കെതിരെ വ്യാപക പ്രതിഷേധം.

ബി.ജെ.പി നേതാവ് പങ്കെടുത്താൽ ജെഎൽഎഫ് അമേരിക്കയിൽ ഹിന്ദുത്വ വാദത്തെ നോര്‍മലൈസ് ചെയ്യാന്‍ ഉപയോഗിക്കപ്പെടുമെന്ന് വിവിധ എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചു.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബിജെപി ദേശീയ വക്താവ് ഷാസിയ ഇൽമി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജയ്പൂർ വ്യാപകമായി പ്രതിഷേധമുയർന്നത്.