ഗോവയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ശിവൻകുട്ടി തന്‍റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചത്.

ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കിൽ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിച്ചു. ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കമത്ത് ഉൾപ്പെടെ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ദിഗംബർ കമ്മത്തിനെ കൂടാതെ മുൻ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ഡെലിയ ലോബോ, രാജേഷ് പൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലൈക്‌സോ സെക്വയ്‌റ, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരും കോൺഗ്രസ് വിട്ടു.