ബെംഗളൂരു: കന്നഡ ടെലിവിഷന്‍ താരവും നടനുമായ രവി പ്രസാദ് അന്തരിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 42 കാരനായ താരത്തിൻ്റെ അന്ത്യം.

മാണ്ഡ്യയിലെ നാടക ഗ്രൂപ്പുകളിലെ അഭിനയത്തിലൂടെയാണ് രവി പ്രസാദ് പ്രശസ്തനായത്. അതിനുശേഷം ടെലിവിഷൻ, സിനിമാ രംഗങ്ങളിൽ സജീവമായി. ചിത്രലേഖ, മിഞ്ചു ആന്റ് മുക്ത മുക്ത തുടങ്ങി നിരവധി ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശവസംസ്കാരം മാണ്ഡ്യയിലെ വസതിയിൽ നടക്കും.