ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വിവാദമായ മതപരിവർത്തന വിരുദ്ധബിൽ പാസാക്കി. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കർണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയണ്‍ ബില്ല് പാസാക്കിയത്.