തിരുവനന്തപുരം: കേരള ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം തുറക്കൽ സ്വദേശി എം.ഫായിസ് അഹമ്മദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം തിരുമല സ്വദേശിനി അതുല്യ രണ്ടാം റാങ്കും തിരുവനന്തപുരത്ത് നിന്നുള്ള ലോറ തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂരിൽ നിന്നുള്ള കെ.എ.മരിയ സൂസനാണ് നാലാം സ്ഥാനം.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ സ്കോറിനും യോഗ്യതാ പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന നൽകിയാണ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. ഫലം അറിയാൻ: www.cee.kerala.gov.in ഹെൽപ്പ് ലൈൻ നമ്പർ: 04712525300.

റാങ്ക് ലിസ്റ്റിലുള്ള 2880 വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളാണ്, 1904 പേർ. ആദ്യ 10 റാങ്കുകാരിൽ എട്ടുപേർ പെൺകുട്ടികളാണ്. 68 പെൺകുട്ടികളാണ് ആദ്യ 100 റാങ്കുകളിൽ ഇടം നേടിയത്.