മൂന്നാർ: മൂന്നാറിൽ തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാർ സ്വദേശിനി ഷീല ഷാജിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ നിന്നാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

കല്ല് ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. പുലിയുടെ മുന്നിൽ പെട്ട തൊഴിലാളികൾ പുറം തിരിഞ്ഞ് ഓടുന്നതിനിടെ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു ഷീല നിലവിളിച്ച് ഓടിയതോടെ പുലി പിന്തിരിഞ്ഞ് പോയി. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷീല ആശുപത്രിയിൽ ചികിത്സ തേടി.