വെട്ടിപ്രം: പത്തനംതിട്ട വെട്ടിപ്രത്ത് മജിസ്ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപത്തെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ വെട്ടിപ്രത്തും പത്തനംതിട്ട ടൗണിലുമാണ് രണ്ട് സംഭവങ്ങളും നടന്നത്.

പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് വെട്ടിപ്രത്ത് തെരുവ് നായയുടെ കടിയേറ്റത്. താമസസ്ഥലത്തിനടുത്തുള്ള മൈതാനത്ത് രാത്രി നടക്കാനിറങ്ങിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കാലിന് പരിക്കേറ്റു.

രാത്രി എട്ട് മണിയോടെ പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്ലാപ്പള്ളി സ്വദേശിക്കും നായയുടെ കടിയേറ്റു.