ന്യൂഡല്‍ഹി: മോചനദ്രവ്യത്തിനായി രഹസ്യമായി ആൻഡ്രോയിഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്നതും അൺഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു പുതിയ മൊബൈൽ ബാങ്കിംഗ് ട്രോജൻ വൈറസ് – സോവ – ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി ഫെഡറൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ മുന്നറിയിപ്പ്.

ജൂലൈയിൽ ഇന്ത്യൻ സൈബർ സ്പേസിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം വൈറസ് അതിന്‍റെ അഞ്ചാമത്തെ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

സോവ ആൻഡ്രോയിഡ് ട്രോജൻ ഉപയോഗിച്ച് ഒരു പുതിയ തരം മൊബൈൽ ബാങ്കിംഗ് മാൽവെയർ ക്യാമ്പെയിൻ ഇന്ത്യൻ ബാങ്കിംഗ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്തു. ഈ മാൽവെയറിന്‍റെ ആദ്യ പതിപ്പ് 2021 സെപ്റ്റംബറിൽ അണ്ടർഗ്രൗണ്ട് മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് പ്രത്യക്ഷപ്പെട്ടു. കീ ലോഗിംഗ്, കുക്കികൾ മോഷ്ടിക്കൽ, ആപ്ലിക്കേഷനുകളുടെ ശ്രേണിയിലേക്ക് തെറ്റായ ഓവർലേകൾ ചേർക്കുക എന്നിവയിലൂടെ ഉപയോക്താക്കളുടെ പേരുകളും പാസ്വേഡുകളും കൈക്കലാക്കാനുള്ള കഴിവ് ഈ ട്രോജൻ വൈറസിനുണ്ട്.