പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 29-ാം സാക്ഷി സുനിൽകുമാറിന്‍റെ കാഴ്ച പരിശോധിച്ച ഡോക്ടറെ വിസ്തരിക്കാൻ കോടതി. നാളെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുശേഷം കേസ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും.

അതേസമയം മധു വധക്കേസിലെ 36-ാം സാക്ഷി അബ്ദുൾ ലത്തീഫും ഇന്ന് കൂറുമാറി. കേസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് അബ്ദുൾ ലത്തീഫ് കോടതിയെ അറിയിച്ചു. ഇതോടെ കേസിൽ ഇതുവരെ 21 സാക്ഷികൾ കൂറുമാറി.

വിചാരണക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളും പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.