മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടെന്നും ഐസൊലേഷനിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് വരെ 100 രാജ്യങ്ങളിലായി 41,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറയുന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം പറഞ്ഞിരുന്നു.