തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി. 90 ശതമാനം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇത്തവണ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ടിക്കറ്റ് വിൽപ്പനയിലൂടെ ഇതുവരെ ആകെ 215.04 കോടി രൂപയാണ് പിരിച്ചെടുത്തത്. ടിക്കറ്റ് വിൽപ്പന ഈ നിലയിൽ തുടരുകയാണെങ്കിൽ, നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിൽക്കാം.

ഇത്തവണ 500 രൂപയാണ് ടിക്കറ്റിന്‍റെ വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടും വിൽപ്പനയെ ബാധിച്ചിട്ടില്ല.