ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്.

മൂന്ന് മാസത്തിന് ശേഷമാണ് റഷ്യയെ നേരിയ മാർജിനിൽ മറികടന്ന് സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയത്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ഇറാനിൽ നിന്നാണ്. വിവിധ വ്യവസായ, വ്യാപാര ഡാറ്റകളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ഇറാൻ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി തുടരുകയാണ്.