ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ പദവി ആവശ്യമില്ലെന്ന ഇ പി യുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം. ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യു ഡി എഫ് ഭവനത്തിൻ്റെ ഐശ്വര്യം ആണെന്നാണ് സതീശന്‍ പറഞ്ഞത്.

നിയമസഭാ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷ അംഗങ്ങള്‍ അക്രമിച്ച് ബോധരഹിതനാക്കിയെന്നും ഇ പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ആലങ്കാരിക ഭാഷയിലുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഗവർണർ-മുഖ്യമന്ത്രി വാക്പോരിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിയാണെന്ന് തെളിയുന്നുവെന്നും സതീശൻ പറഞ്ഞു.