കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോൾ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരൻ എലോൺ മസ്കിന്‍റേതാണെങ്കിൽ, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാൻ ആളുണ്ട്.

കോളേജ് കാലത്തെ കാമുകി ജെന്നിഫർ ഗ്വിന്നിക്കൊപ്പമുള്ള മസ്കിന്‍റെ ചിത്രം യുഎസിൽ നടന്ന ലേലത്തിൽ 1.3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജെന്നിഫർ ഗ്വിന്നിയുടെ ‘മെമ്മോറബില’ എന്ന സ്വകാര്യ ശേഖരത്തിലാണ് ഇതുവരെ ഈ ചിത്രം ഉണ്ടായിരുന്നത്. അക്കാലത്തെ 18 ചിത്രങ്ങളാണ് ലേലത്തിൽ വിറ്റുപോയത്. ശേഖരത്തിലെ തന്‍റെ മുൻ ചിത്രങ്ങളിലൊന്ന് മസ്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കുമ്പോൾ 1994-’95 കാലഘട്ടത്തിൽ മസ്കും ഗിന്നിയും പ്രണയത്തിലായി. ജന്മദിന സമ്മാനമായി മസ്ക് സമ്മാനിച്ച പച്ച പച്ചമരതകം പതിച്ച സ്വർണ്ണ മാല 40 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. ‘ബൂ..ബൂ’ എന്ന് എഴുതിയ ജന്മദിന കാർഡ് 13 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.