ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരുവരും കേരളത്തെ അപമാനിച്ചുവെന്നും, ഇരുവർക്കും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും ഗവർണറും അവരുടെ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് നിലവിലെ സംഭവങ്ങൾ തെളിയിക്കുന്നു. ഇരുവരും കേരളത്തെ അവഹേളിക്കുകയാണ്. ഇരുവരും ജനങ്ങളോട് അനീതി കാണിക്കുകയാണെന്നാണ് തന്‍റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ബില്ലുകൾ പാസാക്കിയാൽ ഗവർണർ ഒപ്പിടണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.