ന്യൂ ഡൽഹി : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഹർജി പിന്‍വലിക്കാനുള്ള തീരുമാനം സ്റ്റാൻഡിംഗ് കോണ്‍സെല്‍ മുഖേന സുപ്രീം കോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ഹർജി പിന്‍വലിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ രൂപേഷിനെതിരായ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.