ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്. 45 വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കുകയും അവർക്ക് വേണ്ട സഹായം ചെയ്യുകയുമാണ് ഭാരത് ജോഡോ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.