തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്, കേന്ദ്ര സർക്കാരിന്റെ അതേ നയമാണ് ഗവർണർ സ്വീകരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമാണ് ഗവർണർ ചെയ്യുന്നതെന്ന് മുരളീധരൻ പറഞ്ഞു.

ഗവർണറെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും കഴിയുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യയ്ക്ക് അനധികൃത നിയമനം നൽകുന്നത് സ്വജനപക്ഷപാതമാണെന്നും, ഗവർണർക്ക് നേരെ ആക്രമണമുണ്ടായെന്ന് പറഞ്ഞിട്ടും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ മൗനം പാലിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.