കോഴിക്കോട്: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളി ടീം. പിന്നണി ഗായകൻ അക്ബർ ഖാനാണ് ഇംഗ്ലീഷിലും അറബിയിലും ഗാനം ആലപിച്ചിരിക്കുന്നത്.

സാദിഖ് പന്തല്ലൂരാണ് ‘ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍’ എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഗഫൂർ കൊളത്തൂരിന്റേതാണ് വരികൾ. ഇംതിയാസ് പുരത്തിൽ ആണ് സംവിധാനം. സിനിമാ സംവിധായകൻ കൂടിയായ ശ്രീജിത്ത് വിജയൻ ക്രിയേറ്റീവ് ഹെഡായി ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ച ഗാനത്തിന് സൗഗന്ധും ഷെഫിനും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ജോബിൻ മാസ്റ്ററാണ് ഗാനത്തിന്‍റെ കൊറിയോഗ്രാഫർ. സെപ്റ്റംബർ 19ന് യൂട്യൂബിൽ റിലീസ് ചെയ്യുന്ന ആൽബം എല്ലാ ഓഡിയോ ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും.