ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ എന്നിവർക്കും അദ്ദേഹം വഴിപാട് നടത്തി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ.പി.കെ.വിജയൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനെ ക്ഷേത്രത്തിൽ സ്വാഗതം ചെയ്യുകയും മ്യൂറൽ പെയിന്‍റിംഗ് സമ്മാനിക്കുകയും ചെയ്തു.

വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തിയിരുന്നു. രാജസ്ഥാനിലെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ മുകേഷ് അംബാനി തിങ്കളാഴ്ച ദർശനം നടത്തിയിരുന്നു.