ഗുരുവായൂര്‍: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിക്കാണ് സന്ദർശനം നടത്തിയത്.

ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പാതയിലൂടെ നടന്നെത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ് കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ഗുരുവായൂരപ്പനെ തൊഴുതു.

അദ്ദേഹം ഉപദേവത ക്ഷേത്രങ്ങൾ സന്ദർശിക്കുകയും കൂത്തമ്പലം ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ പ്രസാദ കിറ്റും നൽകി.