കൊച്ചി: പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പരിശീലനം നൽകിയതിന് സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ ജോഗിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് സർവീസിലേക്ക് തിരികെയെടുക്കാൻ തീരുമാനിച്ചത്.

വിഷയത്തില്‍ ജോഗിയെ കൂടാതെ റീജിയണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ. ഷൈജുവിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഫയര്‍മാന്‍മാരായ ബി. അനിഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.