തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി രാജീവ്. ഓരോരുത്തരും പദവിക്കനുസരിച്ച് പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായതാണ്. ബില്ലുകൾ റദ്ദാക്കാനും അനിശ്ചിതകാലത്തേക്ക് നീട്ടാനും ഗവർണർക്ക് അധികാരമില്ല. ബില്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്താം. ആർഎസ്എസ് മേധാവിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത് അസാധാരണമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.