ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയെച്ചൊല്ലി കർണാടക കോൺഗ്രസിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം പരസ്യമായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ പറഞ്ഞു . ഇങ്ങനെ ആണെങ്കിൽ എങ്ങനെ യാത്ര നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. സിദ്ധരാമയ്യയോട്, ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ അറിയിച്ചു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് ആർ.വി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.