മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. സ്വതന്ത്ര എം.എൽ.എമാർ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ എംഎൽഎ പി.വി അൻവറിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു ജലീലിന്റെ കുറിപ്പ്.

മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ട് പിടിക്കുന്നവർ ആത്യന്തികമായി ഏത് ചേരിയെയാണ് ദുർബലപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.
യഥാർത്ഥ മതേനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും അവർ നിൽക്കുന്നിടത്ത് നിന്ന് ഒരിഞ്ച് അകലില്ല. ‘അസുഖം’ വേറെയാണെന്നും, അതിനുള്ള ചികിത്സ വേറെത്തന്നെ നല്‍കണമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.