എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രവേശനപരീക്ഷാ കമ്മിഷണർക്ക്, കാറ്റഗറി, കമ്യൂണിറ്റി, നേറ്റിവിറ്റി, വരുമാനം, പ്രത്യേകസംവരണം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയതെന്ന് കമ്മിഷണർ അറിയിച്ചു.