കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുമെന്നാണ് സൂചന. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽനിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. പുതിയ നിർദ്ദേശമനുസരിച്ച് ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800 ദിനാർ അടിസ്ഥാന ശമ്പളം ആവശ്യമായി വരും. വിസ ഫോമിനോടൊപ്പം ഒറിജിനൽ വർക്ക് പെർമിറ്റും സമർപ്പിക്കണം. വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ തന്നെ നിലവിൽ വരുമെന്നാണ് സൂചനകൾ.