തിരുവനന്തപുരം: സി.പി.എം-ഗവർണർ തർക്കത്തിനിടെ സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്ത് വിടുമെന്ന് പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ച് ഇതാണാ രേഖ എന്ന് പറഞ്ഞത് പോലെയായി ഗവര്‍ണറുടെ തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനമെന്ന് ശിവന്‍ കുട്ടി പറഞ്ഞു. തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശിവൻകുട്ടി ഗവർണറെ കളിയാക്കിയത്. വാർത്താസമ്മേളനത്തിന് ശേഷം വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത്.