ഇന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഒല എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം വരുന്ന എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 10 ശതമാനം ജീവനക്കാരെയാണ് ഒല പിരിച്ചു വിടുന്നത്. 

ജീവനക്കാരുടെ പുനർനിർമ്മാണമാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത 18 മാസത്തിനുള്ളിൽ എഞ്ചിനീയറിംഗ് ജീവനക്കാരുടെ എണ്ണം 5,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതായി സ്ഥാപനം അറിയിച്ചു..