വൈറലായി നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നുള്ള വിവാഹ ഫോട്ടോഷൂട്ട്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ്, പതിവ് വിവാഹ ഫോട്ടോഷൂട്ടുകളിൽ നിന്ന് മാറി, കല്യാണദിവസം റോഡിലെ കുഴികള്‍ക്കിടയിലൂടെ ഫോട്ടോഷൂട്ട് നടത്തിയത്. നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രദേശത്തെ കുഴികളും വെള്ളക്കെട്ടുകളും യാത്രക്കാര്‍ക്ക് എന്നും ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമെന്നോണം ഇങ്ങനെയൊരു ഫോട്ടോഷൂട്ട് റോഡില്‍ നടത്തിക്കൂടേയെന്ന ചിന്ത തനിക്കുണ്ടായതെന്ന് ആഷിഖ് പറഞ്ഞു.