തിരുവനന്തപുരം: സർക്കാർ അയച്ച ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കണം അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കണം. സഭ രണ്ടാമതും അയച്ചാൽ അതിൽ ഒപ്പിട്ടേ മതിയാകൂ. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, ഇടത് സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യത്തെ അംഗീകരിക്കാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണർ നടപ്പാക്കുന്ന ബി.ജെ.പി രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.