മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്തിൽ 55 റൺസാണ് അദ്ദേഹം നേടിയത്. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. സ്‌ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം ആ പരാതിയും തീര്‍ത്തുകൊടുത്തു. 157.14 ആയിരുന്നു അദ്ദേഹത്തിന്‍റെ സ്ട്രൈക്ക് റേറ്റ്.

ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 35 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യയെ രാഹുലും സൂര്യകുമാർ യാദവും (46) തകർച്ചയിൽ നിന്ന് രക്ഷിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രാഹുലിനെ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ ചില നാഴികക്കല്ലുകളും രാഹുല്‍ പിന്നിട്ടിരുന്നു.