കൊച്ചി: വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ.

മത്സ്യത്തൊഴിലാളികളുടെ ദാരുണമായ ജീവിതത്തോട് ലത്തീൻ അതിരൂപതയും മുഴുവൻ കത്തോലിക്കാ സഭയും അനുഭാവപൂർണമായ നിലപാടല്ല സ്വീകരിച്ചതെന്നും, എന്നാൽ സർക്കാരുമായും അദാനിയുമായും വിലപേശാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ അവകാശ സമരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികൾ ഈ കെണിയിൽ വീഴരുതെന്നും കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.