റിയാദ്: സമൂഹ മാധ്യമങ്ങളിൽ വൈറലായി സൗദി അറേബ്യയിൽ സാധനങ്ങളുമായി ജീവനക്കാരൻ പറന്നിറങ്ങുന്ന വിഡിയോ. ഡെലിവറി ജീവനക്കാരൻ പറന്ന് വന്നു വീട്ടുപടിക്കൽ സാധനങ്ങളുമായി എത്തിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ഇത് ഏതു കമ്പനിയുടെയാണെന്നോ എവിടെയാണ് സംഭവമെന്നോ വ്യക്തമല്ല. പറക്കാൻ കഴിയുന്ന യന്ത്രത്തിന്റെ സഹായത്തോടെ സാധനങ്ങളുമായി ജീവനക്കാരൻ വീട്ടുപടിക്കൽ പറന്നിറങ്ങുന്നത് വിഡിയോയിൽ ദൃശ്യമാണ്. മറ്റൊരു ഭാഗത്ത് ജീവനക്കാരൻ ഒരു കെട്ടിടത്തിന്റെ മുകളിൽ സാധനങ്ങളുമായി പറന്നിറങ്ങുന്നതുമാണ് കാണാൻ കഴിയുന്നത്. സൗദി അറേബ്യയില്‍ നിന്നുമാണ് ദൃശ്യമെന്നാണ് റിപ്പോർട്ട്.